ഒരു കഥയെ അമ്മട്ടിൽ ദൃശ്യഭാഷയിലേക്ക് പകർത്തി വയ്ക്കലല്ല തിരക്കഥയുടെ ദൗത്യം. അതിനപ്പുറം അതിന്റെ ആത്മാവ് കണ്ടെത്തി അതിനു പുതിയൊരു ഭാഷ്യം ചമയ്‌ക്കുമ്പോഴാണ് അത് സർഗ്ഗാത്മകമായി എന്ന് പറയുവാനാവുക. അതിൽ വിളക്കിച്ചേർക്കലുകളും വെട്ടിക്കളയലുകളുമുണ്ട്. ആടുജീവിതം എന്ന നോവലിൽ നിന്ന് ആടുജീവിതം എന്ന തിരക്കഥ ഇങ്ങനെയാണ് വേറിട്ടതാവുന്നത്. ഒരു കഥയെ ഉജ്ജ്വലമായ തിരക്കഥയായി മാറ്റുന്നത് എങ്ങനെയെന്നതിന്റെ പാഠമായി ഇത് മാറുന്നു. കഥ എന്ന പ്രാഥമിക രൂപത്തിനും സിനിമ എന്ന അന്തിമരൂപത്തിനുമിടയിലെ ശക്തമായ പടവ് എന്ന നിലയിൽ രണ്ടും ഇഷ്‌ടപ്പെടുന്നവർ നിശ്ചയമായും വായിക്കേണ്ടതാണ് ബ്ലെസിയുടെ ഈ ഈടുറ്റ തിരക്കഥ. ബെന്യാമിൻ