അച്ഛന്റെ കുട്ടിക്കാലം ലോകത്തെ എല്ലാമനുഷ്യരും ഒരിക്കലെങ്കിലും വായിച്ചിരിക്കണം എന്ന് എത്രയെത്ര വൈകിയാണ് ഞാനറിഞ്ഞത്. ഓരോ അച്ഛനും ഓരോ അമ്മയും ഓരോ അദ്ധ്യാപകനും ഓരോ കുട്ടിയും ഓരോ സ്കൂൾ നടത്തിപ്പുകാരനും ഓരോ ഭരണാധികാരിയും ഓരോ വിദ്യാഭ്യാസചിന്തകനും വായിച്ചിരിക്കണം. മനുഷ്യരായി പിറക്കുന്ന ഓരോ കുട്ടിയിലെയും സകലമാന ചിന്തകളെയും ശേഷികളെയും സർഗ്ഗാത്മക ഭാവനകളെയും ഭയങ്ങളെയും സന്തോഷങ്ങളെയും നന്മകളെയും കുസൃതികളെയും ധൈര്യങ്ങളെയും അധൈര്യങ്ങളെയും അങ്ങനെയെല്ലാമെല്ലാം റസ്കിൻ കഥകളായി പറഞ്ഞുതരുന്നു. ഇത് കേൾക്കാതെ പോകരുത്.