സങ്കല്പവും യാഥാർത്ഥ്യവും ഇഴപിരിഞ്ഞുകിടക്കുന്ന ഇരുണ്ട ഭൂഖണ്ഡമാണ് ആഫ്രിക്ക. അവിടത്തെ പഴമക്കാർ പുതുതലമുറയ്ക്ക് പകർത്തു കൊടുത്ത 40 കഥകളുടെ ശേഖരം. ഈ പഴങ്കഥകൾ വായനക്കാരൻ്റെ ഭാവനാലോകത്തെ സമ്പന്നമാക്കുമെന്നു മാത്രമല്ല അറിവും നന്മയും പങ്കുവയ്ക്കുകയും ചെയ്യും. അറിവ് നൽകുന്നവരെല്ലാം ഗുരുക്കന്മാരാകുന്നു. ഈ കഥകളിലൂടെ പ്രകൃതിയും മുഗങ്ങളും പക്ഷികളും എല്ലാം നമ്മുടെ ഗുരുവാകുന്നു. സൂക്ഷിച്ചു വയ്ക്കാനും പങ്കുവയ്ക്കാനും മികച്ച പുസ്തകം