ഐതിഹ്യമാല കൊട്ടാരത്തിൽ ശങ്കുണ്ണി പൗരാണികതയുടെ പ്രതീകാത്മകമായ പുനരാവിഷ്‌കാരമാണ് ഐതിഹ്യങ്ങൾ. അനുഭൂതിയുടെ ആഴം വർദ്ധിപ്പിക്കുന്ന തിലൂടെ യാഥാർത്ഥ്യത്തിൻ്റെ സാന്ദ്രവും ഉദാത്തവുമായ ഒരു മാനം ഐതിഹ്യ ങ്ങളിലൂടെ വെളിപ്പെടുന്നു. ആദിരൂപങ്ങ ളെയും പ്രതീകങ്ങളെയും അക്ഷരങ്ങളി ലേക്കാവാഹിച്ചെടുത്ത മലയാളത്തിലെ പ്രമുഖ ഗ്രന്ഥമാണ് കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാല. "എന്നെ ഒരു ദ്വീപിൽ ഏകാന്തതടവുകാരനായി വിടുന്നു എന്നു കരുതുക. ഒരു പുസ്‌തകവും കൂടെ കൊണ്ടുപോകാം എന്നു പറഞ്ഞാൽ അതൊരു ഐതിഹ്യമാലയാകട്ടെ എന്നു ഞാൻ പറയും."