ഈ പുസ്തകം പ്രധാനമായും സംസ്കൃതം, മലയാളം എന്നീ വിഭാഗങ്ങളിലെ അക്ഷരശ്ലോകത്തിൽ പങ്കെടുക്കുന്നവരെ ഉദ്ദേശിച്ച് തയ്യാറാക്കിയതാണ്. പ്രാചീനകാലത്തും ആധുനികകാലത്തുമുള്ള മഹാരഥന്മാർ എഴുതിയ കൃതികളിൽ നിന്നും സമാഹരിച്ച് 150 മനോഹരങ്ങളായ ശ്ലോകങ്ങളാണ് ഇതിന്റെ ഉള്ളടക്കം. സംസ്കൃതം അറിയാത്തവർക്കും ശ്ലോകങ്ങൾ വായിക്കുന്നതിനായി മലയാളലിപിയിൽ ചേർത്തിട്ടുള്ള ഈ പുസ്തകം എല്ലാവർക്കും ഉപകാരപ്രദമാകുമെന്ന് വിശ്വസിച്ചുകൊണ്ട് ഗുരുശിഷ്യബന്ധത്തിന്റെ പ്രതീകമായി സമർപ്പിക്കുന്നു.