പ്രമേഹരോഗികൾ വൈകുന്നേരത്തെ പതിവു ഭക്ഷണം ഉപേക്ഷിച്ച് പകരം പുഴുങ്ങിയ ഏത്തപ്പഴം രണ്ടോ മൂന്നോ എണ്ണം വയറു നിറയെ കഴിച്ചിട്ടു കിടന്നാൽ പിറ്റേന്നു രാവിലെ രക്തത്തിലെ പഞ്ചസാര കുറഞ്ഞതായി കാണാം. ഏത്തപ്പഴത്തിനു പകരം ഞാലി വനോ പാളയൻകോടനോ കഴിച്ചാലും പഞ്ചസാര കുറയുന്നതായി കാണുന്നു. പ്രമേഹരോഗികൾ പഴങ്ങൾ തൊടരുത് എന്നുള്ള പരമ്പരാഗത വിശ്വാസത്തെ തള്ളിക്കൊണ്ട് ഇങ്ങനെ പ്രമേഹത്തിന്റെ ആലസ്യ ത്തിൽനിന്നും മുക്തരായിട്ടുള്ള അനേകം പേരുണ്ട്. എള്ള്, കയ്യോന്നിപ്പൊടി, നെല്ലിക്ക എന്നിവ തേൻ ചേർത്ത് നിത്യവും കഴിച്ചാൽ ജരാനരകളിൽ നിന്ന് മുക്തരായി നിത്യയൗവനത്തോടെ ജീവിക്കുവാൻ കഴിയുന്നു. ഏത്തപ്പഴം പൊടിച്ച് തേനും ഏലയ്ക്കാപ്പൊടിയും ചേർത്തു കഴിക്കുന്നത് ധാതുക്ഷയം അകറ്റുന്നു, ആസക്തി വർദ്ധിപ്പിക്കുന്നു. മുരിങ്ങക്കായ സൂപ്പ് കഴിക്കുന്നത്യൗവനാവസ്ഥയെ ദീർഘിപ്പിക്കുന്നു. അത്ഭുതഗുണങ്ങൾ അവസാനിക്കുന്നില്ല