പീറ്റർ വെള്ളപ്പേപ്പറിലേക്ക് നേരിട്ടു മഷിപ്പേനകൊണ്ടു വരയ്ക്കുകയാണ് ചെയ്യുക. ആർട്ടിസ്റ്റ് നമ്പൂതിരിയും വരയ്ക്കുന്നത് അങ്ങനെയാണ്. ആത്മവിശ്വാസവും കൈത്തഴക്കവും ഉള്ളവർക്കേ പെൻസിൽകൊണ്ടു സ്‌കെച്ച്‌ചെയ്യാതെ വരയ്ക്കാൻ പറ്റൂ. അതുകൊണ്ടുതന്നെ ഈ പുസ്തകം ആ വിശ്വാസത്തഴക്കങ്ങളുടെ വരയടയാളംകൂടിയാകുന്നു. - തോമസ് ജേക്കബ്, (എഡിറ്റോറിയൽ ഡയറക്ടർ, മലയാള മനോരമ)