ഒരു ബ്രസീലിയന്‍ നാടന്‍പെണ്‍കൊടിയുടെ കഥയാ ണിത്. സ്വപ്നങ്ങള്‍കൊണ്ടു നെയ്തുകൂട്ടിയ ആദ്യപ്രണയത്തിന്റെ അപ്രതീക്ഷിത പരാജയത്താല്‍ തകര്‍ക്കപ്പെട്ട ഹൃദയം പേറുന്ന ഇരുപത്തിമൂന്നു കാരിയായ മരിയയുടെ. ആത്മാര്‍ത്ഥപ്രണയത്തില്‍ ഒരിക്കലും വീഴുകയില്ലെന്ന്കൗമാരത്തിലെത്തുന്നതോടെ അവള് ശപഥമെടുത്തിരുന്നു. മനസ്സിന് പീഡനം മാത്രം സമ്മാനിക്കുന്ന ഭയാനകമായ ഒന്നാണവള്‍ക്ക് പ്രണയം. മറുനാട്ടിലേക്ക് ഭാഗ്യം തേടിയുള്ള സ്വപ്നയാത്ര പക്ഷേ, അവളുടെ ശപഥങ്ങളെയെല്ലാം മാറ്റിമറിക്കുന്നതായിരുന്നു. ദുഃസ്വപ്നത്തില്‍പോലും കാണാന്‍ ആഗ്രഹിച്ചിട്ടില്ലാത്ത പദവി-വേശ്യാപദവി-യാണവളെ അവിടെ കാത്തിരുന്നത്. പ്രണയത്തിന്റെയും രതിയുടെയും ആസക്തിയുടെയും ആനന്ദത്തിന്റെയും ഒരു വ്യത്യസ്ത ജീവിതമായിരുന്നു അത്.