ബന്ധനത്തിന്റെ പ്രതീകമാണ് വല. ഡിജിറ്റൽ യുഗത്തിൽ പക്ഷേ നെറ്റ്' എന്നത് സ്വാതന്ത്ര്യത്തിന്റെയും സാദ്ധ്യതകളുടെയും പര്യായം. തൊട്ടും മിണ്ടിയും കൈകാര്യം ചെയ്യാവുന്ന ഉപകരണങ്ങളുടെ കാലത്ത് ഇന്റർനെറ്റ് ഉപയോഗി പുസ്തകമൊന്നും പഠിക്കേണ്ട എന്നാൽ അതിനെ ഫലപ്രദമായി ഉപയോഗിക്കാൻ തട്ടിപ്പുകൾ തിരിച്ചറിയാൻ, പുതിയ സാദ്ധ്യതകൾ അന്വേഷിക്കാൻ ഒരു കൈത്താങ്ങുവേണം. മലയാളത്തിൽ അങ്ങനെയൊരൊഴിവ് നികത്തുകയാണ് ഈ പുസ്തകത്തിന്റെ ലക്ഷ്യം. ബ്രൗസിങ്ങിന്റെയും ഇ-മെയിലിന്റെയും ബാലപാഠങ്ങൾ മുതൽ സുരക്ഷയും സ്വകാര്യതയും വരെ വിഷയമാകുന്ന മുപ്പതോളം അദ്ധ്യായങ്ങൾ സാങ്കേതികവിശദാംശങ്ങളടങ്ങിയ അനുബന്ധങ്ങ തുടക്കക്കാരെ അമ്പരപ്പിക്കാത്ത പരിചയസമ്പന്നരെ മടുപ്പിക്കാത്ത അവതരണം.