Iruladanja Kalam: British Samrajyam Indiayodu Cheythathu: Shashi Tharoor | ഇരുളടഞ്ഞ കാലം: ശശി തരൂർ
MRP ₹ 430.00 (Inclusive of all taxes)
₹ 350.00 19% Off
Free Delivery
Sold Out !
Cash On Delivery Available - (COD Charges - Rs. 25)
  • Share
  • Author :
    Shashi Tharoor
  • Pages :
    398
  • Format :
    Paperback
  • Publication :
    DC Books
  • ISBN :
    9788126475490
  • Language :
    Malayalam
Description

ബ്രിട്ടീഷ് കൊളോണിയലിസത്തിന്റെ ഇന്ത്യൻ അനുഭവങ്ങളെ തലനാരിഴ കീറി പരിശോധിക്കുന്ന ചരിത്രപഠനം. ഒരുകാലത്ത് ലോക സമ്പദ് വ്യവസ്ഥയുടെ കാൽഭാഗത്തിലധികം സ്വന്തം പേരിലാക്കിയിരുന്നതും ലോകനാഗരികതയിൽ മറ്റേതിനോടും കിടപിടിക്കത്തക്ക സാംസ്‌കാരിക- സാമൂഹിക, വ്യാവസായിക, വാണിജ്യ പുരോഗതികൾ നേടിയിരുന്നതുമായ ഒരു സമൂഹം രണ്ടു നൂറ്റാണ്ടു തികയുംമുമ്പ് ആഗോള സാമൂഹിക- സാമ്പത്തികക്രമങ്ങളിൽ ഏറ്റവും താഴേക്കിടയിലേക്ക് അധഃപതിച്ചതെങ്ങനെ? ബ്രിട്ടീഷ് ഭരണം അതിനു കാരണമായതെങ്ങനെ? എന്ന് ഇരുളടഞ്ഞ കാലം ചർച്ചചെയ്യുന്നു. ബ്രിട്ടീഷ് കൊളോണിയലിസം ഇന്ത്യയെ 'പിഴിഞ്ഞെടുക്കുവാനുള്ള' ഒരു പ്രദേശമായി ക്യുതിന്റെയും ഇവിടത്തെ പുരോഗതിപ്രാപിച്ച പലവിധവ്യവസായങ്ങൾ തകർത്തതിന്റെയും കാർഷികവ്യവസ്ഥയെ താറുമാറാക്കിയതിന്റെയും കർഷകരെ ഭൂരഹിതരാക്കിയതിന്റെയും പരമ്പരാഗത ദേശീയ വിദ്യാഭ്യാസസമ്പ്രദായത്തെ അന്യവൽക്കരിച്ചതിന്റെയും സാമൂഹികമായ ഭിന്നത വളർത്തിയതിന്റെയും കാര്യകാരണങ്ങളെ വാദങ്ങളും മറുവാദങ്ങളും അവതരിപ്പിച്ച് ചർച്ചയ്ക്കു വിധേയമാക്കുന്നു. നമ്മുടെ ചരിത്രപാഠപുസ്തകങ്ങളിലൊന്നും കാണാത്ത ഇന്ത്യയുടെ യഥാർത്ഥ ചരിത്രമാണ് ഇവിടെ പ്രതിപാദിക്കുന്നത്.

Customer Reviews ( 0 )