ജെറി മായ കുറ്റാന്വേഷണ ഏജൻസി പരമ്പരയിലെ പുസ്തകങ്ങളിൽ കഥ നടക്കുന്നത് വാലിബി എന്ന് പേരുള്ള ഒരു കൊച്ചു സ്വീഡിഷ് പട്ടണത്തിലാണ്. കൊച്ചുപട്ടണമായതിനാൽതന്നെ അവിടെ എല്ലാവർക്കും എല്ലാവരെയും പരിചയമാണ്. വളരെ അടുപ്പവുമാണ്. പിന്നെ, വാലിബിയും അതിലെ കഥാപാത്രങ്ങളും സാങ്കൽപികമാണെന്ന് പ്രത്യേകിച്ച് പറയണ്ടതില്ലല്ലോ, അല്ലേ... അതോ, അവർ ശരിക്കുമുള്ളവരാണോ? പ്രധാന കഥാപാത്രങ്ങൾ ജെറിയും മായയും സഹപാഠികളും അടുത്ത കൂട്ടുകാരുമാണ്. അവർ ഒരുമിച്ച് ഒരു ചെറിയ കുറ്റാന്വേഷണ ഏജൻസിക്ക് തുടക്കമിടുന്നു.