അറുപത് നൂറ്റാണ്ട് കാലത്തെ ജീവിത സ്‌പന്ദനങ്ങൾ അലിഞ്ഞ് ചേർന്ന മണ്ണാണ് കേരളത്തിൻ്റേത്. നിരവധി സംസ്കാരധാരകൾ ഇവിടെ സംഗമിക്കുയും നൂതന ചൈതന്യം ഉൾക്കൊണ്ട് ഇവിടത്തെ മണ്ണിനെ ആർദ്രമാ ക്കുകയും ചെയ്തിട്ടുണ്ട്. മിക്കവാറും എല്ലാ പ്രമുഖ മത ങ്ങൾക്കും എത്രയോ നൂറ്റാണ്ടുകൾക്ക് മുൻപ് കേരളം സ്വാഗതമരുളി. മതസംഗമത്തിൻ്റെ പുതിയ ചൈതന്യം സ്വന്തം സാംസ്കാരത്തിലേക്ക് ആവാഹിച്ച കേരളത്തിന്റെ സാംസ്‌കാരികവും സാമൂഹികവുമായ ഔന്നത്യം സുവിദി തമാണ്. അഭിരാമമായൊരു സാർവ്വജനീന സാംസ്‌കാര ത്തിൻ്റെ അതീവധന്യമായ മംഗളധ്വനികൾ ഈ മണ്ണിൽ നിന്ന് ഉയരുകയും ചെയ്‌തു. സങ്കീർണ്ണവും ചൈതന്യ വത്തുമായ ഒരു സാംസ്‌കാരികഘോഷയാത്രയുടെ അത്യന്തം ഹൃദയാവർജ്ജകവും അപഗ്രഥനാത്മകവുമായ ഒരു ആഖ്യാനമാണ് ഈ ഉത്തമ ചരിത്രഗ്രന്ഥം.