നമ്മുടെ കുട്ടികള്‍ വായനയുടെ ലോകത്തുനിന്ന് അകലുകയും പൊതുവിജ്ഞാനം കുറയുകയും ചെയ്യുന്ന ഒരു കാലമാണിത്. ലോകത്തെക്കുറിച്ചും ജീവിക്കുന്ന കാലഘട്ടത്തെക്കുറിച്ചുമുള്ള അറിവുകള്‍ ഉള്ളവരായിരിക്കുകയെന്നത് ജീവിതവിജയത്തിന് അത്യന്താപേക്ഷിതമാണ്. നമ്മുടെ കുട്ടികളില്‍ വിജ്ഞാനസമ്പാദനത്തിന്റെ അഭിരുചി വളര്‍ത്താന്‍ ലേബര്‍ ഇന്‍ഡ്യ മുന്നോട്ടുവരികയാണ്. അതിനുള്ളതാണ് ലേബര്‍ ഇന്‍ഡ്യ സ്‌കോളര്‍ഷിപ്പ് പരീക്ഷ. ഒരു കുട്ടിയെ പൊതുവിജ്ഞാനത്തിന്റെ എല്ലാ മേഖല യിലും ഒന്നാമനാക്കാന്‍ വേണ്ടവിഭവങ്ങളെല്ലാം ചേർത്തുണ്ടാക്കിയ ഈ ക്വസ്റ്റ്യന്‍ ബാങ്കില്‍നിന്നാവും സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ 70 ശതമാനവും ചോദിക്കുക. കുട്ടികള്‍ക്ക് കുടുംബത്തോടൊപ്പം ഈ രസകരമായ ക്വിസ് മത്സരത്തില്‍ പങ്കെടുക്കാം. പൊതുവിജ്ഞാനം നേടാം. അതോടൊപ്പം ലേബര്‍ ഇന്‍ഡ്യ സ്‌കോളര്‍ഷിപ്പ് സമ്മാനങ്ങളും നേടാം.