അതെ, ചങ്ങന്പുഴക്കവിത സാർവ്വത്രികവും സാർവ്വകാലികവുമായ കാവ്യാനുഭവമാണ്. കാലത്തെ അതിവർത്തിച്ചുകൊണ്ട് കാവ്യാസ്വാദകമാനസങ്ങളെ ഇന്നും വശീകരിക്കാൻ ആ കവിതയ്ക്ക് കഴിയുന്നു. ഒരു കാലഘട്ടത്തിൻറെ ആത്മാവ് അതിലിപ്പോഴും തുടിച്ചു നിൽക്കുന്നു. ഇപ്രകാരം നിത്യതയും ക്ഷണികതയും ഇണങ്ങിച്ചേർന്നൊന്നാകുന്നതുകൊണ്ടാണ് ആ കവിത അനുവാചകരെ അദ്വൈതാമലഭാവസ്പന്ദിത വിദ്യുന്മേഖലയിലേക്ക്, അവരറിയാതെതന്നെ ഉയർത്തുന്നത്. പലരും കരുതുന്നതിനേക്കാൾ വിസ്തൃതിയും വൈചിത്ര്യവുമാർന്ന ചങ്ങന്പുഴക്കവിതാലോകത്തിൽനിന്ന് തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. ശാപം കിട്ടിയ ഗന്ധർവ്വനെപ്പോലെ മലയാളക്കരയിൽ മനുഷ്യനായി ജനിച്ച്, ഗാനമാധുര്യം തുളുന്പുന്ന കവിതകളാൽ മലയാളികളെ കോരിത്തരിപ്പിച്ച് ജന്.