2024 ജനുവരിയില്‍ പ്രസിദ്ധീകരിച്ച LDC സിലബസ് പൂര്‍ണമായും ഉള്‍പ്പെടുത്തി തയ്യാറാക്കിയ പരിശീലനപ്പുസ്തകം! എല്‍.ഡി.സി. സിലബസിലുള്‍പ്പെടുത്തിയിട്ടുള്ളതെല്ലാം ഈ പുസ്തകത്തിലുണ്ട്. സിലബസ് ഏത് രീതിയിലാണോ പി.എസ്.സി. ക്രമീകരിച്ചിരിക്കുന്നത് അതേ ക്രമത്തില്‍ വിഷയങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. കൂടുതല്‍ ചോദ്യങ്ങള്‍ വരുന്ന മേഖലയ്ക്ക് പ്രത്യേക ഊന്നല്‍.കറന്റ് അഫയേഴ്‌സ്, ചരിത്രം, ഭൂമിശാസ്ത്രം, സാമ്പത്തികശാസ്ത്രം, ഭരണഘടന, കേരളഭരണം, ശാസ്ത്രം, കലയും സംസ്‌കാരവും, കംപ്യൂട്ടര്‍, നിയമം എന്നീവിഷയങ്ങളില്‍ പരമാവധി ചോദ്യോത്തരങ്ങള്‍.ഗണിതം, മാനസികശേഷി പരിശോധന എന്നിവയില്‍ ഉത്തരം കണ്ടെത്താനുള്ള എളുപ്പവഴികള്‍.ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷാവിഷയങ്ങളില്‍ എല്ലാ രീതിയിലുമുള്ള ചോദ്യങ്ങള്‍ പരിചയപ്പെടുത്തുന്നു. പഠിച്ച ഭാഗങ്ങള്‍ ചെയ്ത് പരിശീലിക്കാന്‍ മോക് ടെസ്റ്റുകള്‍, ഒപ്പം OMR ഷീറ്റും. ഓണ്‍ലൈന്‍ പരീക്ഷാപരിശീലനത്തിനും അവസരം. എസ്.സി.ഇ.ആര്‍.ടി., എന്‍.സി.ഇ.ആര്‍.ടി. പാഠപുസ്തകങ്ങളും ഔദ്യോഗിക വെബ്‌സൈറ്റുകളുമാണ് ഈ പുസ്തകത്തിലെ വിവരങ്ങളുടെ അടിസ്ഥാന സ്രോതസ്സ്. മത്സരപരീക്ഷകള്‍ക്ക് ചോദ്യപേപ്പര്‍ തയ്യാറാക്കി പരിചയമുള്ള വിദഗ്ധര്‍ ചിട്ടപ്പെടുത്തിയ പഠനവസ്തുതകളും മാതൃകാ ചോദ്യങ്ങളും.