Mossad - Malayalam - മൊസാദ് - ഇസ്രായേലി രഹസ്യ ഏജൻസിയുടെ സുപ്രധാന ദൗത്യങ്ങൾ - Malayalam
MRP ₹ 499.00 (Inclusive of all taxes)
₹ 399.00 20% Off
₹ 49.00 delivery
In stock
Cash On Delivery Available - (COD Charges - Rs. 25)
Delivered in 5 working days
  • Share
  • Author :
    Michael Bar-Zohar, Nissim Mishal
  • Pages :
    431
  • Format :
    Paperback
  • Publications :
    Manjul Publishers
  • ISBN :
    9789391242701
  • Language :
    Malayalam
Description

ലോകം മുൻപേ അറിയേണ്ടിയിരുന്നതും അങ്ങിനെ സംഭവിച്ചിട്ടില്ലാത്തതുമായ ഒരു വസ്തുത ഈ പുസ്തകം വെളിപ്പെടുത്തുന്നു. ഇസ്രയേലിന്റെ മറച്ചുവയ്ക്കപ്പെട്ടിരിക്കു ന്ന കരുത്ത് അതിന്റെ പരസ്യമായ കരുത്തിനോളം തന്നെ അപ്രതിരോധ്യമാണ്. - ഷിമോൻ പെസ്, മുൻ ഇസ്രയേൽ പ്രധാനമന്ത്രി. ഇസ്രയേലിന്റെ വിഖ്യാത സുരക്ഷാ ഏജൻസിയായ മൊസ്സാദ് ലോകത്തിലെ ഏറ്റവും മികച്ച ഇന്റലിജൻസ് ഏജൻസിയാണെന്നത് പരക്കെ അംഗീകരിക്കപ്പെട്ട വസ്തുതയാണ്. മൊസ്സാദ് എന്ന ഈ രചനയിൽ ഗ്രന്ഥകർത്താക്കളായ മൈക്കൾ ബാർ സൊഹറും നിസ്സിം മിഷാലും മൊസ്സാദിന്റെ അറുപത് വർഷത്തെ ചരിത്രത്തി ൽ നിന്നും അത്യന്തം അപകടകരവും നിർണ്ണായകവുമായ ദൗത്യങ്ങളുടെ യഥാ വിവരണങ്ങളിലൂടെ വായനക്കാരെ രഹസ്യങ്ങളുടെ തിരശ്ശീലയ്ക്ക് പിന്നിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നു. ഇവ യഥാർത്ഥത്തിൽ സംഭവിച്ച ദൗത്യങ്ങളാണ്. അസാദ്ധ്യമെന്ന് തോന്നിപ്പിക്കു ന ത്രസിപ്പിക്കുന്ന പിന്തുടരുകളും വേട്ടയാടലുകളും, കൂട്ടക്കൊലയാളിയായ നാസി ഭീകരൻ അഡോൾഫ് ഐകാനെ പരദേശത്ത് കണ്ടെത്തി രഹസ്യമായി ഇസ്രയേ ലിലെത്തിക്കുന്നതും ഇറാന്റെ സുപ്രധാന ആണവവിദഗ്ധരെ ഇല്ലായ്മ ചെയ്യുന്നതും തുടക്കം മുതൽ ഒടുക്കം വരെ ശ്വാസമടക്കിപ്പിടിച്ച് വായിക്കേണ്ടിവരുന്ന പ്രകമ്പനം കൊള്ളിക്കുന്ന ദൗത്യങ്ങളിൽപ്പെടുന്നവയാണ്. അന്തർദേശിയ ചാരപ്രവർത്തന ങ്ങളുടെ ഗ്രസിപ്പിക്കുന്ന രഹസ്യലോകം നിങ്ങളെ ആകർഷിക്കുന്നുവെങ്കിൽ ഈ പകം നിങ്ങൾക്ക് നടുക്കുന്ന വായനയുടെ ഹർഷോന്മാദം സമ്മാനിക്കും. മൈക്കൾ സാഹർ നാല് ഇസ്രയേൽ - ആര് യുദ്ധങ്ങളിൽ പങ്കെടുത്തിട്ടു ണ്ട്. ഇസ്രായേലിന്റെ സ്ഥാപകനയ ഐതിഹാസിക പുരുഷൻ ഡേവിഡ് ബെൻ ഗു റിയോണിനൊപ്പം ഒൻപത് വർഷങ്ങൾ ചെലവിട്ടു. അതിനുശേഷം ഇസ്രയേലിനും അറബി രാജ്യങ്ങൾക്കുമിടയിൽ സമാധാനം കൊണ്ടുവരാനായി സമർപ്പിതനായ പ്രവർത്തകനായി ഇസ്രയേൽ പാർലിമെന്റ് അംഗമായി രണ്ട് തവണ സേവനം ചെയ്തു. മുപ്പതോളം പുസ്തകങ്ങളുടെ രചയിതാവാണ്. ചലച്ചിത്ര തിരക്കഥാകാരനെ ന്ന നിലയിൽ നിരവധി പുരസ്കാരങ്ങൾ നേടി. നിസ്സിം മിഷാൽ ഇസ്രയേലിലെ പ്രമുഖ ടെലിവിഷൻ മാധ്യമ വ്യക്തിത്വമാണ്. ടെലിവിഷന്റെ ഡയറക്ടർ ജനറലായിരുന്നു. ഇസ്രയേലിന്റെ ഇസ്രയേൽ ദേശീയ ചരിത്രത്തെ ആസ്പദമാക്കി നിരവധി ബെസ്റ്റ് സെല്ലറുകൾ എഴുതി. ജൂതമതത്തിന്റെ രണ്ടായിരം വർഷത്തെ ചരിത്രം രേഖപ്പെടുത്തിയ പ്രശസ്തമായ പുസ്തകത്തിന്റെ സഹരചയിതാവാണ്.

Customer Reviews ( 0 )