പച്ചിലക്കൂട്ടിലെ കിളിമൊഴികൾ എന്ന ഈ കാവ്യ സമാഹാരത്തിലെ കവിതകൾ പ്രകൃതിയുടെ വിലാപത്തെയും മനുഷ്യന്റെ കപട സ്നേഹത്തെയും ശാസ്ത്ര പുരോഗതിയുടെ ദുരുപയോഗത്തെയും അടയാളപ്പെടുത്തുന്നവയാണ്. ഇതോടൊപ്പം പ്രണയ സങ്കല്പങ്ങളും ആത്മീയതയും ആത്മനൊമ്പരങ്ങളും ആത്മരോക്ഷങ്ങളും വെളിപാടുകളായി സമകാലിക സാമൂഹിക വ്യവസ്ഥിതിക്കു ചുറ്റും പ്രദക്ഷിണം വയ്ക്കുന്നു.