അധ്യാപികയായി ആയിരങ്ങൾക്ക് അക്ഷരക്കരുത്തു പകരുന്ന ശ്രീകല ഭട്ടതിരിപ്പാടിന്റെ കവിതകളിൽ ജീവി തമുണ്ട്. നിത്യപട്ടിണിക്കാരുടെ സങ്കടങ്ങളുണ്ട്. കാലം പുതിയ കവിത രചിച്ച് മുന്നോട്ടു പായുന്നതും വാക്കു കളായി കുറിച്ചുവയ്ക്കാൻ ശ്രീകലയ്ക്ക് കഴിയുന്നു ണ്ട്. ഭക്തിയും പ്രണയവും പ്രകൃതിയും വിരഹവും നൊമ്പരങ്ങളും വിഷയമാകുന്ന, നന്മകളെ അനാവര ണം ചെയ്യുന്ന, പ്രതീക്ഷ നൽകുന്ന കവിതകളുടെ സ ഞ്ചയമാണ് "പെൺമരം.