ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിൽ കിറ്റ് ഇന്ത്യാപ്രസ്ഥാനം സുപ്രധാനമായ ഒരദ്ധ്യായമായിരുന്നു. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടുനിന്ന കാലത്താണ് ഇന്ത്യയിലങ്ങോളമിങ്ങോളം അലമാലകളുയർത്തിയ ക്വിറ്റ് ഇന്ത്യാ സമരം അരങ്ങേറിയത് . ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടു പോകാതെ ഭാരതത്തിന്റെ സ്വാതന്ത്ര്യം യാഥാർമാവുകയില്ലെന്ന് നമ്മുടെ ദേശീയ നേതാക്കൾക്ക് ബോധ്യമായി. കോൺഗ്രസ് മഹാസഭയിലെ കരുത്തരായ നേതാക്കന്മാർ കൂടിയാലോചിച്ച് ക്വിറ്റ് ഇന്ത്യ' എന്ന ആശയത്തിന് രൂപഭാവങ്ങൾ നല്കിയപ്പോൾ ജനകോടികൾ ആവേശഭരിതരായി അത് ഏറ്റുവിളിച്ചു. ക്വിറ്റ് ഇന്ത്യ - ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ അതിശക്തമായ രാഷ്ട്രീയ മുദ്രാവാക്യമായി. ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ തികച്ചും സത്യസന്ധമായ ചരിത്രമാണ് ഈ പുസ്തകം.