രമണന് , മലയാളിയുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ ഗ്രാമീണ വിലാപകാവ്യമാണ് രമണന്. ചങ്ങന്പുഴയെ പ്രസിദ്ധിയുടെ ഉയരങ്ങളിലെത്തിക്കാന്‍ ഈ കാവ്യത്തിനു കഴിഞ്ഞു. ചങ്ങന്പുഴയുടെ ആത്മമിത്രവും കവിയുമായ ഇടപ്പള്ളി രാഘവന് പിള്ളയുടെ ആത്മഹത്യയാണ് രമണന്റെ രചനയ്ക്കു നിദാനം. സാന്പത്തിക ഉച്ചനീചത്വങ്ങളെ കേന്ദ്രീകരിച്ചുള്ള ഈ ഭഗ്നപ്രണയകാവ്യം മലയാള കാവ്യലോകത്തിലെ ശ്രദ്ധേയമായ വ്യതിയാനത്തിനും നിമിത്തമായി. സംഗീതമാധുര്യവും രൂപപ്പൊലിമയും സാരള്യവും തെളിഞ്ഞു നിന്ന ഈ കൃതി ചുരുങ്ങിയ കാലംകൊണ്ട് മലയാളത്തില്‍ മറ്റൊരു മഹാഗ്രന്ഥത്തിനും നേടാനാവാത്ത ജനപ്രീതിയാര്‍ജ്ജിച്ചു. ഈ കൃതിയുടെ അന്‍പതില്‍പ്പരം പതിപ്പുകള്‍ ഇതിനകം വെളിച്ചം കണ്ടു. രണ്ടു ലക്ഷത്തോളം കോപ്പികള്‍ വിറ്റഴിഞ്ഞു.