ചങ്ങമ്പുഴ ഞങ്ങള്‍ക്ക് ഒരോടക്കുഴല്‍ തന്നു! അതിനു മുന്‍പ് ഒരോടക്കുഴല്‍ ഞങ്ങള്‍ക്കുണ്ടായിരുന്നു. വൃന്ദാവനത്തില്‍ കേട്ട ഓടക്കുഴല്‍. അത് ദിവ്യമുരളിയായിരുന്നു. ഈശ്വരാംശമായി ഞങ്ങളതിനെ വണങ്ങിപ്പോന്നു. ഇപ്പോള്‍ തൊട്ടയല്‍പക്കത്ത്, മനസ്സിന്റെ കാനനച്ചോലയില്‍ എത്തിയ ഇടയയുവാവിന്റെ കൈയില്‍ ഒരോടക്കുഴല്‍. മലയാളത്തിന്റെ മുളംകാട്ടില്‍നിന്ന് വെട്ടിയെടുത്ത പാഴ്ത്തണ്ടിലൂടെ മധുരതരഗാനം… ഞങ്ങള്‍ ഓടക്കുഴല്‍ കളഞ്ഞില്ല. ഗാനം പെയ്തില്ലെങ്കിലും ഒരു കാലഘട്ടത്തിന്റെ പ്രിയസ്മരണയായി സൂക്ഷിച്ചു. -എം.ടി. വാസുദേവന്‍ നായര്‍ മലയാളത്തിലെ ആദ്യത്തെ നാടകീയ ഗ്രാമീണ വിലാപകാവ്യമായ രമണന്റെ മാതൃഭൂമിപ്പതിപ്പ്