ചാൾസ് ഡിക്കൻസിന്റെ ഏറ്റവും പ്രശസ്തമായ നോവലുകളിൽ ഒന്നാണ് A Tale of Two Cities ! ഫ്രഞ്ച് വിപ്ലവത്തിനുമുമ്പും വിപ്ലവവേളയിലുമുള്ള ലണ്ടൻ - പാരീസ് നഗരങ്ങളാണ് ഈ നോവലിന്റെ പശ്ചാത്തലം. സാമൂഹിക തിന്മകളുടെയും കാര്യക്ഷമതയില്ലാത്ത സ്ഥാപനങ്ങളുടെയും നേർക്കുള്ള ആക്രമണം. ലണ്ടനെപ്പറ്റിയുള്ള അഗാധമായ പാണ്ഡിത്യം, സൗഹാർദ്ദത്തിന്റെയും ഭൂതദയയുടെയും വ്യാപകമായ ഭാവം, കഥാപാത്രസൃഷ്ടിക്കുള്ള അക്ഷയമായ കഴിവ്. സവിശേഷ സംഭാഷണശൈലിയിലുള്ള ശ്രദ്ധ, വ്യതിരിക്തവും യുക്തികൗശലം നിറഞ്ഞതുമായ ഗദ്യശൈലി എന്നീ ഡിക്കൻസ് കൃതികളുടെ സവിശേഷതകൾക്ക് നിദർശനമാണ് 'രണ്ടു നഗരങ്ങളുടെ കഥ' യും