കോട്ടയം പുഷ്പനാഥ് രുദ്രതാണ്ഡവം. അഥർവ്വവേദത്തിലാണ് ദുർമന്ത്രവാദത്തെപ്പറ്റി പ്രതിപാദിക്കുന്നത്. മാന്ത്രിക വിദ്യകൾ തിന്മക്കായി ഉപയോഗിക്കുമ്പോഴാണ് അത് ദുർമന്ത്രവാദമാകുന്നത്. ഒടി, മാരണം, സ്‌തംഭനം, വശ്യം തുടങ്ങിയവ അവയിൽ ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്. ചില മാന്ത്രികർ ആഭിചാര ക്രിയകൾക്ക് വേണ്ടിയും, മറ്റു വ്യക്തികളുടെ മനസ്സ് നിയന്ത്രണത്തിൽ കൊണ്ടുവരുന്നതിനും പ്രതിഫലം കൈപ്പറ്റി ഇത്തരം ക്രിയകൾ ചെയ്യുന്നു എന്നതാണ് പൊതുവെയുള്ള ധാരണ. ദുർമന്ത്രവാദികൾ ആഭിചാര ക്രിയയിലൂടെ ചെയ്‌തുകൂട്ടുന്ന ദോഷ ഫലങ്ങളെ ഇല്ലാതാക്കി അവരുടെ മൂർത്തികളെ തളയ്ക്കുന്ന പോരാട്ടത്തിൻ്റെ കഥയാണ് രുദ്രതാണ്ഡവത്തിൽ സംജാതമായിരിക്കുന്നത്. ഇതിൽ ഭാഗവാക്കാകുന്ന കഥാപാത്രങ്ങളുടെ നാൾവഴിയും സ്വയംഭൂവായി പക തീർക്കുന്ന പ്രതികാര ദുർഗ്ഗകളും രക്തദാഹികളായ യക്ഷികളും മറ്റൊരു വാമ്പയർ സാഹിത്യത്തിലേയ്ക്ക് ശ്രീ കോട്ടയം പുഷ്പനാഥ് വായനക്കാരെ എത്തിക്കുന്നു.