മഹിഷ്മതി സമൃദ്ധമായ ഒരു സാമ്രാജ്യമാണ്. പവിത്രമായ ഗൗരീപർവ്വതത്താൽ അനുഗ്രഹിക്ക പ്പെട്ട മഹിഷ്മതിയുടെ രാജാവ് സോമദേവയോട് കടുത്ത പകയുമായി ജീവിക്കുകയാണ് ശിവഗാമി. രാജ്യദ്രോഹിയെന്ന് മുദ്രകുത്തപ്പെട്ട തന്റെ പിതാവിന്റെ മരണത്തിന് പിന്നിലെ രഹസ്യം തേടിയിറങ്ങുന്ന ശിവഗാമി, അധികാരത്തിന്റെയും പ്രതികാരത്തിന്റെയും വഞ്ചനയുടെയും ഗൂഢാലോചനയുടെയും ലോകത്തേക്കാണ് എത്തിപ്പെടുന്നത്. ശക്തമായ ഈ രാജ്യം യഥാർത്ഥത്തിൽ ദൃശ്യമാകുന്നതുപോലെ തന്നെയാണോ, അതോ ആരേയും ഞെട്ടിക്കുന്ന രഹസ്യങ്ങൾ അവിടെ ഒളിഞ്ഞിരിക്കുന്നുണ്ടോ? അനാഥയായ ശിവഗാമി എങ്ങനെയാണ് മഹിഷ്മതി സാമ്രാജ്യത്തിന്റെ അധിപയായി മാറിയത്? മഹിഷ്മതിയുടെ അറിയാക്കഥകൾ വായനക്കാരിലേക്കെത്തിക്കുന്ന ബാഹുബലി സീരീസിലെ ഒന്നാമത്തെ പുസ്തകം. വിവർത്തനം: സുരേഷ് എം.ജി.