ശാസ്ത്രീയ സംഗീതത്തിൻ്റെ ഉറവിടം സാമഗാനമായിരുന്നുവെന്ന് സംഗീത ചരി ത്രകാരന്മാർ അഭിപ്രായപ്പെടുന്നു. സംഗീതത്തെ ഗാന്ധർവ്വവേദം എന്ന് പറയാറു ണ്ട്. സംഗീതം വികാരത്തിൻ്റെ ഭാഷയാണ്. പക്ഷിമൃഗാദികളും പണ്ഡിതന്മാരും ഒരുപോലെ രസിക്കുന്ന ഒരു കലയാണ് സംഗീതം. സംഗീതത്തിൽ ശ്രുതി മാതാവും ലയം (താളം) പിതാവുമാണെന്ന് സങ്കൽപ്പിക്കപ്പെട്ടിരിക്കുന്നു. അതു പോലെ ഗീതം, വാദ്യം, നൃത്യം എന്നീ മൂന്ന് കലകളുടെയും അടിസ്ഥാനഘടക ങ്ങളാണ് താളം. 'സ്വയം രഞ്ജതി ഇതി സ്വരം' സ്വരം എന്നത് മനസ്സിനെ രഞ്ജിപ്പി ക്കുന്നത് എന്നർത്ഥം. സ്വരവർണ്ണങ്ങളാൽ അലംകൃതമായി മനുഷ്യഹൃദയത്തെ സന്തോഷിപ്പിക്കുവാൻ പര്യാപ്‌തമായ ധ്വനിവിശേഷങ്ങളുടെ സമ്മേളനമാണ് രാഗം. 'ന' പ്രാണവായുവും 'ദം' അഗ്നിയും ചേർന്നാണ് നാദമുണ്ടാകുന്നത്. സംഗീതത്തിൽ നാദം ശ്രുതിയായും ശ്രുതിയിൽനിന്നും സ്വരങ്ങളും സ്വരങ്ങൾ ചേർന്ന് രാഗങ്ങളും ഉത്ഭവിച്ച് പ്രകാശിക്കുന്നു