കവിതാശകലങ്ങൾ, നുറുങ്ങുകഥകൾ, യാത്രാനുഭവങ്ങൾ, തത്വവിചാ രങ്ങൾ ഇവയെല്ലാം കോർത്തിണക്കുകയും ഒന്നിൽ നിന്ന് മറ്റൊന്നിലേക്കു അനായാസമായി സഞ്ചരിക്കുകയും ചെയ്യുന്ന ഈ ഡയറിക്കുറിപ്പുകളിൽ ലോകത്തിന്റെ കപടനാട്യത്തിനു നേരേ ഉയർത്തുന്ന നേർത്ത പരിഹാസവും മനുഷ്യന്റെ നശ്വരതയെക്കുറിച്ചുള്ള ദാർശനികബോധവും മനുഷ്യർ സ്വയം തകർക്കുന്ന ലോകത്തെക്കുറിച്ചുള്ള ഉത്കണ്ഠയും സഹജീവിക ളോടുള്ള കാരുണ്യവും ലോകങ്ങളുടെ നിഗൂഢതയിൽ നിന്ന് വരുന്ന ആത്മാർഥമായ വിനയവും പ്രപഞ്ചമെന്ന മഹാസൃഷ്ടിയെക്കുറിച്ചുള്ള വിസ്മയവും ഉദാരമായ സഹഭാവവും എല്ലാ റ്റിനുമുപരി ചരാചരങ്ങളിൽ നിറഞ്ഞും അദൃശ്യമായും നിൽക്കുന്ന ഈശ്വര ചൈതന്യത്തിന്റെ ശാശ്വതസാന്നിദ്ധ്യത്തെ ഓർത്തുള്ള ഭക്തിഭാവവും സൂര്യപ്രകാശത്തിൽ പല നിറങ്ങൾ എന്ന പോലെ ഉദ്ഗ്രഥിക്കപ്പെടുന്നു.