അരുമകളോടുള്ള സ്നേഹം ഒരിക്കലും അടർന്നുപോകുന്നതല്ല എന്നു തിരിച്ചറിയുന്ന കാലമാണിത്. സ്നേഹത്തിന്റെ ഈ ലോകത്തുനിന്നും വലിയ അധ്വാനമില്ലാതെ നല്ല സമ്പാദ്യം നേടാനുള്ള വഴികളാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. തത്തകളും വർണമത്സ്യങ്ങളും, നായ്ക്കളും, പൂച്ചക്കുട്ടികളുമൊക്കെ നൽകുന്ന ഉല്ലാസനിർഭരമായ ലോകം വരുമാനത്തിന്റെ പുതുവഴികൾ കൊണ്ടുവരുന്നതെങ്ങനെയെന്ന് ഈ പുസ്തകം കാണിച്ചുതരുന്നു. ഒപ്പം അരുമലോകത്തെ പ്രശസ്തരായ യജമാനന്മാരുടെ അനുകരണീയമായ മാതൃകകൾ പരിചയപ്പെടുത്തുന്നു. അരുമസ്നേഹികൾക്കും പുതുസംരംഭകർക്കും പെറ്റ് വിപണനകേന്ദ്രങ്ങൾക്കും ഗവേഷണ വിദ്യാർഥികൾക്കും യോജിച്ച അറിവുകൾ പകർന്നു നൽകുന്ന ഒരു സമ്പൂർണ ഗൈഡ്,