മലയാളകഥയുടെയും നോവലിൻ്റെയും നവോത്ഥാനത്തിൽ തൻ്റേതായ പങ്കുവഹിച്ച അനശ്വരകഥാകാരി ലളിതാംബിക അന്തർജനത്തിന്റെ പ്രസിദ്ധമായ ആത്മകഥയുടെ പുതിയ പതിപ്പ്. ആത്മകഥകൾ എഴുതി യതും അവയിലൂടെ എന്നും വെളിവാക്കപ്പെട്ടതും സമൂഹത്തിലെ പുരുഷ ജീവിതം മാത്രമായിരുന്നു. ഇവിടെ മലയാളത്തിലെ ഒരെഴുത്തുകാരി. എങ്ങനെ തൻ്റെ സർഗ്ഗജീവിതം രൂപപ്പെട്ടുവെന്ന് വിശകലനം ചെയ്യുന്നു. കഴിഞ്ഞ നൂറ്റാണ്ടിലെ നമ്മുടെ സാഹിത്യത്തിൻറെയും സാംസ്‌കാരിക ജീവിതത്തിന്റെയും ചരിത്രം അഗാധമായി രേഖപ്പെടുത്തുന്ന ഒരു പെൺ ആത്മകഥ.