അനുഭവപഥങ്ങളിലൂടെ സഞ്ചരിച്ച് സത്യസന്ധമായ ധീരതയോടെ എഴുതപ്പെട്ട ഒരു നോവലാണ് നന്ദകുമാർ കർത്തായുടെ 'അവതാരങ്ങൾ'. ഇതിൽ കുടുംബമുണ്ട്, ജീവിതമുണ്ട്, ഹൃദയബന്ധങ്ങളുടെ സങ്കീർണ്ണതകളുണ്ട്. വൈകാരികമായ സന്ത്രാസങ്ങളുണ്ട്. കാലഘട്ടത്തിന്റെ ചതിക്കുഴികളും കാപട്യവും കടന്ന് ആത്മീയതയിൽ അഭയംതേടുന്ന നന്മയുടെ ചിരപ്രതിഷ്ഠയുണ്ട്. ഏതു കൊടിയ വേനലിലും വറ്റാത്ത മനുഷ്യസ്‌നേഹത്തിന്റെ നീരുറവയുണ്ട്. ധർമ്മത്തിന്റെ സന്ദേശമുണ്ട്. ഇടതടവില്ലാതെ തെളിഞ്ഞൊഴുകുന്ന ഭാഷാലാളിത്യമുണ്ട്.