പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ, കുലമഹിമാ വിചാരമോ ജാതി, മത വേര്‍തിരിവുകളോ ഇല്ലാതെ, ഭഗവാന്‍, ഭക്തന്‍ എന്ന വേര്‍തിരിവില്ലാതെ എല്ലാ മനുഷ്യരും പെരുമാറുന്ന ഇടമാണ് ശബരിമല. കാലുഷ്യവും ഭിന്നതയും സംഘര്‍ഷങ്ങളും ഏറിവരുന്ന കാലത്ത് സമന്വയ ചിന്ത കൊണ്ട് പ്രബുദ്ധരാവാന്‍ പ്രേരണ തരുന്ന സങ്കല്‍പമായി അയ്യപ്പനും. ശബരിമലയും അയ്യപ്പനും കേന്ദ്ര പ്രമേയമാവുന്ന സാമൂഹിക, രാഷ്ട്രീയ നോവല്‍.