യാത്രാവിവരണം നമുക്ക് വളരെ കുറവാണ്. അതിലും ഇതു പോലുള്ള സുന്ദരവർണ്ണനയോടെയുള്ള വിവരണം ഉണ്ടോ എന്നു തന്നെ എനിക്കറിയില്ല. ഒരാസ്വാദകയാണ് തീർച്ച. ഒരേ സമയം കവിയും ആസ്വാദകയുമായ ഗീത കാളിദാസനേയും ശങ്കരാചാര്യരേയും അതുപോലെ ശ്രേഷ്ഠ കവിവര്യന്മാരേയും ഉദ്ധരിക്കുക മാത്രമല്ലാ ഇടയ്ക്കിടയ്ക്ക് സ്വന്തം കവിതകളും ചെറുകഥകളുമെല്ലാം കോർത്തിണക്കിയാണ് വർണ്ണന തുടരു ന്നത്. മാത്രമല്ലാ പഴയ സംഗീതജ്ഞരുടെ പഴയ സിനിമകളി ലുള്ള അതിമനോഹര ശിവഗാനങ്ങളും സന്ദർഭോചിതമായി സന്നിവേശിപ്പിച്ച് ഉചിത സന്നിവേശ ചുരു - ത' എന്നു പറയും പോലെ ചാരുവാക്കിയിട്ടുണ്ട് വിവരണത്തെ ഏറ്റവുമൊടുവിൽ യഥാർത്ഥ മുമുക്ഷുവായിത്തീർന്ന്, ആ ദൃഷ്ടിയിലൂടെ കൈലാസേശ്വരനെ മതിമറന്ന് കാണുകയാണ് ചെയ്യുന്നത്.