മഹാഭാരതത്തിന്റെ കേന്ദ്രകഥാപാത്രങ്ങളുടെ വ്യക്തിത്വ ബഹിർസ്ഫുരണത്തിലൂടെ ജീവിത മെന്ന വിഹ്വലസമസ്യയുടെ അർത്ഥമന്വേഷി ക്കുകയാണ് വിശ്രുത മറാത്തി നോവലിസ്റ്റ് ശിവാജി സാവന്ത് കർണ്ണൻ, കുന്തി, വൃഷാലി, ദുര്യോധനൻ. ശോണൻ ശ്രീകൃഷ്ണൻ എന്നി വരുടെ ആത്മകഥാകഥനത്തിലുടെ ഒൻപത് അദ്ധ്യായങ്ങളിലായി ഭാരതകഥ ഇവിടെ അനാവരണം ചെയ്യപ്പെടുന്നു. അത്യന്തം നൂതനമായ കഥാഖ്യാനരീതിയാലും ഭാവതല ങ്ങളെ തൊട്ടുണർത്തുന്ന വൈകാരികസംഭവ ങ്ങളാലും സമ്പുഷ്ടമായ ഈ നോവലിൽ ഭാവനാസമ്പന്നനായ ഒരു ശില്പിയുടെ കരവിരുത് പ്രകടമാണ്. വിവർത്തകർ: ഡോ. പി. കെ. ചന്ദ്രൻ ഡോ. ടി. ആർ. ജയശ്രീ