മാതാപിതാക്കളുടെ മരണത്തിനുശേഷം ജന്മവീട്ടിലേക്ക് തിരിച്ചെത്തുന്ന എറിക്ക ഫാൽക്കിനെ കാത്തിരുന്നത് തന്റെ കുട്ടിക്കാലത്തെ കൂട്ടുകാരിയായ അലക്സിന്റെ ആത്മഹത്യയായിരുന്നു. എന്നാൽ, കൂടുതൽ അന്വേഷണത്തിൽ തെളിഞ്ഞു, അതൊരു കൊലപാതകമായിരുന്നുവെന്ന്. സത്യമറിയാനായി തീരുമാനിച്ച എറിക്കയ്ക്ക് കൂട്ടായി ഡിറ്റെക്റ്റിവ് പാട്രിക്ക് ഹെഡ്സ്ട്രോമുമുണ്ട്. സ്കാൻഡിനേവിയയിലെ ആ കടലോരഗ്രാമം പുറമേയ്ക്ക് കാണുന്നതുപോലെ അത്രയ്ക്ക് ശാന്തമല്ലെന്ന് ഉടനെ വ്യക്തമായി. ക്രൂരസത്വങ്ങൾ ഒന്നിനു പിറകെ ഒന്നായി പുറത്തുവരുന്നു. നിഗൂഢതകൾക്കുമേൽ പതുക്കെ വെളിച്ചം വീണുതുടങ്ങുന്നു. ഏത് ഭയങ്കര രഹസ്യവും പൂർണ്ണമായും ഒളിച്ചുവെക്കാൻ ആവില്ലെന്നും മൗനം ആത്മാവിനെ ഹനിക്കുന്നതെങ്ങനെയെന്നും ഈ ക്രൈം മാസ്റ്റർപീസ് കാണിച്ചുതരുന്നു. കമീല ലക്ബെറിയുടെ ഈ അന്താരാഷ്ട്ര ബെസ്റ്റ് സെല്ലറിന് മലയാള പരിഭാഷ എഴുതിയിരിക്കുന്നത് നോവലിസ്റ്റും ചെറുകഥാകൃത്തുമായ ശ്രീദേവി