പന്ത്രണ്ട് വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞികൾ. വംശനാശഭീഷണി നേരിടുന്ന വരയാടുകളും മറ്റനേകം ജീവികളും. മൂന്നാർ, നീലഗിരി, ഇരവികുളം, മറയൂർ തുടങ്ങിയ ഇടങ്ങളിലെ ജൈവവൈവിധ്യം. കണ്ടൽക്കാടും, കടലാമയും, പവിഴപ്പുറ്റും, മഞ്ഞുമനുഷ്യനും ഒക്കെ നിറഞ്ഞ പ്രകൃതിയിലേക്ക് തുറക്കുന്ന ഒരു ദൂരദർശിനിയാണീ കൃതി. ആഗോള ആവാസവ്യവസ്ഥയും പരിസ്ഥിതിപഠനവും, ചർച്ചകളും ഒക്കെ ഉൾക്കൊള്ളുന്ന ഒന്നാന്തരം ഒരു പ്രകൃതിപാഠം. കുട്ടികളിൽ അറിവും പ്രകൃതിസ്നേഹവും ഉണർത്തുന്ന ഉത്തമ ശാസ്ത്രസാഹിത്യം .