ലാവോത്സുവിനെക്കുറിച്ച് ഞാൻ സംസാരിക്കുന്നതു് തികച്ചും വ്യത്യസ്ത മായിട്ടാണു്. ഞാനദ്ദേഹവുമായി ബന്ധപ്പെട്ടവനല്ല. കാരണം ബന്ധപ്പെടുന്നതിനു പോലും ഒരു അകലം ആവശ്യമാണു്. ഞാനദ്ദേഹത്തെ സ്നേഹിക്കുന്നില്ല, കാരണം എങ്ങിനെയാണു് നിങ്ങൾക്കു് നിങ്ങളെത്തന്നെ സ്നേഹിക്കുവാൻ കഴിയുക? ലാവോ ത് സുവിനെക്കുറിച്ചു് ഞാൻ സംസാരിക്കുമ്പോൾ, ഞാൻ എന്റെതന്നെ സത്തയെക്കു റിച്ചു് സംസാരിക്കുന്നതുപോലെയാണതു്. അദ്ദേഹവുമായി എന്റെ സത്ത തീർത്തും സാത്മ്യം പ്രാപിച്ചിരിക്കുകയാണു്. ഞാൻ ലാവോത്സുവിനെക്കുറിച്ച് സംസാരിക്കു മ്പോൾ ഒരു കണ്ണാടിയിൽ ഞാൻ എന്നെത്തന്നെ കാണുന്നതുപോലെയാണതു് എന്റെതന്നെ മുഖമാണതിൽ പ്രതിഫലിക്കപ്പെടുന്നതു്. ഞാൻ ലാവോത്സുവിനെ ക്കുറിച്ച് സംസാരിക്കുമ്പോൾ ഞാൻ പൂർണ്ണമായും അദ്ദേഹത്തോടൊപ്പമാണു്. "പൂർണ്ണമായും അദ്ദേഹത്തോടൊപ്പ'മെന്നു പറയുന്നതുപോലും ശരിയായിരിക്കുക യില്ല - ഞാനദ്ദേഹമാണു്. അദ്ദേഹം ഞാനുമാണു്. ലാവോത്സു ജീവിതത്തിന്റെ ഒരു വക്താവു മാത്രമാണു്. ജീവിതം അസം ബന്ധമാണെങ്കിൽ ലാവോത്സുവും അസംബന്ധമാണു്; ജീവിതത്തിൽ അർത്ഥ ശൂന്യമായൊരു യുക്തിയുണ്ടെങ്കിൽ, അതേ യുക്തിതന്നെയാണു് ലാവോത്സുവി ന്റേതും. ലാവോത്സു ജീവിതത്തെ പ്രതിഫലിപ്പിക്കുക മാത്രമാണു് ചെയ്യുന്നതു്.