സൂര്യരഥം ഭക്ഷശിച്ചുവരിലെ കൽചിരാതേന്തി നിൽക്കുന്ന സാലഭഞ്ജിക യെപ്പോലെ സുന്ദരിയാണ് രത്‌നപ്രഭാദേവി പക്ഷെ അവളുടെ പ്രവർത്തിയിലും പെരുമാറ്റത്തിലും എന്തൊക്കെയോ ദുരൂഹതകൾ നിറഞ്ഞുനിന്നിരുന്നു. അവളുടെ മന്ദസ്‌മിതത്തിൽ പോലും ക്രൗരവത്തിന്റെ ഒരു കണിക ഒളിഞ്ഞുകിടന്നു. അസാധാരണമായ ഒട്ടേറെ കഴിവുകൾ ഉണ്ടായിരുന്നു അവൾക്ക്. തൻ്റെ ലക്ഷ്യപ്രാപ്‌തിക്ക് വേണ്ടി അവൾ ആ കഴിവുകൾ ഓരോന്നായി പുറത്തെടുത്തപ്പോൾ ദുർമരണങ്ങളുടെ പരമ്പര തന്നെയാണ് യഥാർത്ഥത്തിൽ സൃഷ്ട്‌ടിക്കപ്പെട്ടത്. അക്ഷരങ്ങൾ വാക്കുകളും, വാക്കുകൾ വാചകങ്ങളുമാകുമ്പോൾ വായനയുടെ അനസ്യൂതമായ പ്രയാണത്തിന് തടസമില്ലാതെ, വാക്പ്രയോഗത്തിലൂടെ വായനക്കാരെ അവസാനംവരെ പിടിച്ചിരുത്തുന്ന ഏതൊരാൾക്കും വായനാസുഖം പകരുന്ന ഭാഷാപാടവം 'സൂര്യരഥം' എന്ന ഈ മാന്തിക നോവലിൽ കാണാം