ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിൻ്റെ ചരിത്രം തിരുവനന്തപുരത്തിൻ്റെ ചരിത്രമാണ്. പഴയ തിരുവിതാംകൂറിൻ്റെ ചരിത്രമാണ്. ആധുനിക കേരളത്തിൻ്റെ പിറവിക്ക്, സംസ്കാരത്തിന് വഴിമരുന്നിട്ട നിർണായക മുഹൂർത്തങ്ങളാണ് ക്ഷേത്ര പശ്ചാത്തലത്തിൽ അരങ്ങേറിയത്. ഉൽകൃഷ്ടമായ ഒരു സാംസ്കാരിക പൈതൃകത്തെ ക്ഷേത്രം പ്രതിനിധാനം ചെയ്യുന്നു. അനവധി രാജാക്കന്മാരുടെയും റാണിമാരുടെയും സമുദായങ്ങളുടെയും വർഗങ്ങളുടെയും സംഭാവനയാണ് ഈ പൈതൃകം. ശ്രീപത്മനാഭസ്വാമിക്ഷേത്രം: സംസ്കൃതിയുടെ സമ്പത്ത്' എന്ന പ്രസിദ്ധീകരണത്തിലൂടെ ഈ നിലപൈതൃകത്തെ 'ദ ഹിന്ദു ആദരിക്കുകയാണ്.