ജയപരാജയങ്ങളുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുന്നതോടെ ഒരോ വ്യക്തിയും സ്വന്തം ഭാഗ്യവിധാതാവായി മാറുന്നു. വിചാരങ്ങൾ, വികാരങ്ങൾ, മനോഭാവങ്ങൾ, ശീലങ്ങൾ, വിശ്വാസങ്ങൾ എന്നിവയുടെ മേൽ ആധിപത്യം ചെലുത്താൻ കഴിയുന്നവർ തനാകാനുള്ള ധീരത നേടുകയാണ്. നിയന്ത്രിത മായ മനസ്സും മനോഭാവങ്ങളും കൊണ്ട് വിജയസോപാനത്തിലേയ്ക്ക് നടന്നു കയറുന്നതെങ്ങനെ എന്ന് യുക്തിഭദ്രമായും സരളമായും വിശകലനം ചെയ്യു നിരീക്ഷിച്ചും നിയന്ത്രിച്ചും ജീവിതപ്പാതയിൽ പതറാതെ സഞ്ചരിക്കുന്ന കവി യും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ ജയകുമാറിന്റെ അനുഭവസുരഭിലത നിറഞ്ഞു നിൽക്കുന്ന കൃതി.