ദ സീക്രട്ട് ഓഫ് മൈ ഹാപ്പിനസ് അന്നമ്മ ട്രൂബ് എൻ്റെ ജീവിതത്തിൻ്റെ ആനന്ദത്തെ ഞാൻ സ്വയം കണ്ടെത്തിയതാണ്. കഠിനമായ ജീവിതാനുഭവങ്ങളിൽനിന്ന് ഞാൻ വെട്ടിപ്പിടിച്ചെടുത്തതാണ്. ഞാൻ സൃഷ്‌ടിച്ചെടുത്ത എന്റെ ആനന്ദത്തിന്റെ സ്വർഗ്ഗലോകം പൊടുന്നനെ പൊട്ടിമുളച്ചതല്ലായിരുന്നു. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും ആനന്ദത്തോടെ ജീവിക്കുവാൻ നമ്മെ പ്രചോദിപ്പിക്കുന്ന ജീവിതചിന്തകളുടെ വ്യത്യസ്‌തമായ നിരീക്ഷണങ്ങളാണ് ഈ പുസ്‌തകം അനാവരണം ചെയ്യുന്നത്. ഇതോടൊപ്പം സമൂഹത്തിൻ്റെ അന്തർധാരയിൽ ലാവാപ്രവാഹം പോലെ മാറിയ മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും അകം ലോകങ്ങളിലേക്ക് അന്നമ്മയുടെ അന്വേഷണങ്ങൾ ദാർശനികതയുടെ ഔന്നത്യത്തെയാണ് ഉണർത്തുന്നത്.