ഏടുകളിൽ മൗനത്തിന്റെ വല്മീകത്തിലിരിക്കാൻ വിധിക്കപ്പെട്ട ജനകമഹാരാജാവിൻ്റെ ഔരസപുത്രി ഊർമ്മിള. രാമായണത്തിൽ ഒന്നുരണ്ടിടങ്ങളിൽ മാത്രം ആരവമില്ലാതെ കടന്നുവന്ന് നമ്മുടെ സങ്കൽപ്പതലങ്ങളിൽ ജീവിച്ചുപോരുന്ന ആ പ്രിയജനകപുത്രിയുടെ കഥയാണിത്. സീതാരാമലക്ഷമണന്മാരുടെ ജീവിതപരിസരങ്ങളിൽ ഒളിമങ്ങിപ്പോയ ഊർമ്മിള എന്ന പെൺകരുത്തിനെ ഇതിഹാസത്തിൻ്റെ മൗനമുടച്ച് പ്രിയപ്പെട്ട വായനക്കാർക്ക് മുന്നിൽ അവതരിപ്പിക്കുന്നു.