സമസ്തവും പൂർണ്ണമാണെന്നും പൂർണ്ണത്തിൽനിന്ന് പൂർണ്ണമെടു ത്താലും വീണ്ടും അവശേഷിക്കുന്നത് സമ്പൂർണ്ണത തന്നെയെന്നും പറഞ്ഞവരാണ് ഭാരതീയ ഋഷിവര്യന്മാർ. പ്രപഞ്ചരഹസ്യങ്ങളെ അറി യുകയും അവ കലർപ്പില്ലാതെ തികച്ചും ശാസ്ത്രാവബോധത്തോടെ ലോകഹിതത്തിനായി എന്നും പകർന്നുനൽകുകയും ചെയ്തിരുന്നു നമ്മുടെ പൂർവ്വസൂരികൾ. അതിനാലാണ് ഭാരത സർവ്വകലാശാലകൾ ജ്ഞാനകേന്ദ്രങ്ങളായി വിശ്വമാകെ പ്രശസ്തിയാർജ്ജിച്ചത്. ഇക്കാരണ ത്താലാണ് പല ഭൂഖണ്ഡങ്ങളിൽ നിന്നും അറിവുതേടി വിദ്യാർത്ഥികൾ ഇവിടെ കാലങ്ങളോളം വന്നുകൊണ്ടിരുന്നതും. പിന്തിരിഞ്ഞു നോക്കിയാൽ ചരിത്രത്തിന്റെ അവശിഷ്ടകാന്തിയിൽ ഇനിയും ആരും ശ്രദ്ധിച്ചിട്ടില്ലാത്ത ധാരാളം ഇടപെടലുകൾ നമുക്ക് കാണാനാവും. അത്തരം മുത്തും പവിഴവും ഖനനം ചെയ്തെടുക്കുകയാണ് ‘വിചാരലഹരി'യിലൂടെ സംസ്കൃതി ലക്ഷ്യമിടുന്ന ഉന്നതദൗത്യം.