ABOUT THE BOOK ലോകത്തിലെവിടെയും ബെസ്റ്റ് സെല്ലറായ, ശാസ്ത്ര ഗ്രന്ഥങ്ങളിലെ നാഴികക്കല്ലായിത്തീർന്ന രചനയാണ് സ്റ്റീഫൻ ഹോവ്കിംഗിന്റെ എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടൈം. ആകർഷകമായ അതിന്റെ രചനാ ശൈലി അതിനൊരു കാരണമാണെങ്കിലും, സ്ഥലത്തിന്റെയും കാലത്തിന്റെയും സ്വഭാവം, പ്രപഞ്ചസൃഷ്ടിയിൽ ദൈവത്തിനുള്ള പങ്ക്, പ്രപഞ്ചത്തിന്റെ ചരിത്രവും ഭാവിയും എന്നിങ്ങനെ അദ്ദേഹം സംവദിക്കുന്ന ശ്രദ്ധേയ വിഷയങ്ങളുടെ അതുല്യത മറ്റൊന്നാണ്. എങ്കിലും പ്രസിദ്ധീകരണാനന്തരം, പുസ്തകത്തിലെ ചില സുപ്രധാന ആശയങ്ങൾ മനസ്സിലാക്കുന്നതിലുള്ള പ്രയാസങ്ങൾ വായനക്കാർ പ്രൊഫസർ ഹോക്കിംഗിനോട് വർഷങ്ങളായി ആവർത്തിച്ചു പറഞ്ഞിട്ടുണ്ടെന്നതും ഒരു വസ്തുതയാണ്. ഇതാണ് എ ബ്രീഫർ ഹിസ്റ്ററി ഓഫ് ടൈംന്റെ ഉത്ഭവ ഹേതുവും ഒപ്പം പ്രേരണയുമായത്. അതിന്റെ ഉള്ളടക്കം വായനക്കാർക്ക് മനസ്സിലാകുന്ന വിധമാക്കുന്നതിനും ഏറ്റവും പുതിയ ശാസ്ത്രീയ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചേർത്ത് അത് പരിഷ്കരിക്കുന്നതിനുമുള്ള രചയിതാവിന്റെ ആഗ്രഹ സാക്ഷാത്കാരം കൂടിയാണ് ഈ പുസ്തകം.