സമകാലിക ജീവിതാവസ്ഥകളെ ഹൃദയത്തിൽ തൊടുന്ന ആഖ്യാനവൈഭവത്തോടെ ആവിഷ്കരിക്കുന്ന കഥകൾ. 2016 ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദം എന്ന പുസ്തകത്തിനുശേഷം ഇറങ്ങുന്ന കഥാസമാഹാരം, മൗലികവും നവീന വുമായ ഭാവുകത്വം പുലർത്തുന്ന ആറ് കഥകൾ. ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചുവന്ന അവസരത്തിൽത്തന്നെ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ് ഈ കഥകളെല്ലാം