സ്വിറ്റ്സർലൻഡിലെ മോൺട്രീഷേർ എന്ന ഗ്രാമത്തിൽ ബെന്യാമിൻ ചെലവിട്ട രണ്ടുമാസക്കാലമാണ് ഈ പുസ്തകം. എഴുതുക എന്ന ഒറ്റലക്ഷ്യത്തോടെയുള്ള യാത്രയിൽ അദ്ദേഹത്തിനുണ്ടാകുന്ന സൗഹൃദങ്ങൾ, നാനാദേശങ്ങളിലെ പുസ്‌തക വിശേഷങ്ങൾ, വ്യത്യസ്‌ത സംസ്‌കാരങ്ങൾ, കാഴ്ചപ്പാടുകൾ എന്നിവയെല്ലാം കൂടിച്ചേരുന്ന ഡയറിത്താളുകൾ. അനുഭവങ്ങളോടൊപ്പം ചിത്രങ്ങളും ഉൾക്കൊള്ളുന്ന മോൺട്രീഷേർ ഡയറി വ്യത്യസ്തായ ഒരു യാത്രയുടെ വിശേഷങ്ങൾ പങ്കുവെക്കുന്നു. ഒരു എഴുത്തുകാരൻ തൻ്റെ ജീവിതത്തിലെ ഏതാനും ദിനങ്ങളെ പരിപൂർണ്ണമായി വായനക്കാരനു മുന്നിൽ അവതരിപ്പിക്കുന്ന അപൂർവ്വരചന.