മാംസങ്ങളായ കോശങ്ങൾ മാത്രമുള്ള ഒരു ശാസ്ത്രസൃഷ്ടി. വെടിയുണ്ടകൾക്കോ മാരകമായ വിഷവാതകങ്ങൾക്കോ അതിനെ നശിപ്പിക്കാൻ സാദ്ധ്യമായിരുന്നില്ല. മാംസവും കൊഴുപ്പും ആഹാരമാക്കുന്ന ഈ ഭീകര ജന്തുവിനു എന്തിനെയും ആവാഹിച്ചെടുക്കാൻ തക്ക കഴിവുണ്ട്. ഈ ജന്തു ആഹാരപഥാർത്ഥങ്ങളെ ജീർണിപ്പിച്ച് പോഷകം എടുത്തശേഷം പുറംതള്ളുന്നു. ഇതിൻ്റെ ജീവാംശങ്ങൾ നശിപ്പിക്കാൻ ആയുധങ്ങൾക്ക് കഴിവില്ല.” അയാൾ പറഞ്ഞവസാനിപ്പിച്ചു. – ചുവന്ന നീരാളി മനോരാജ്യം വീക്കിലിയിൽ 1975 കാലഘട്ടത്തിൽ വാരികയ്ക്ക് ഉത്തേജനം പകർന്നുകൊണ്ട് പ്രത്യക്ഷപ്പെട്ട ശ്രീ കോട്ടയം പുഷ്പനാഥിൻ്റെ സയൻസ് ഫിക്ഷൻ നോവലാണ് ചുവന്ന നീരാളി