വൈദികവും അവൈദികവുമായ പാരമ്പര്യത്തിന്റെയും സ്വകീയവും പരകീയവുമായ ശൈലിയുടെയും സമ്മേളനം കൊണ്ട് അനുഗ്രഹീതമായ കലയാണ് ചുവർചിത്രകല. ആ ചുവർചിത്രകലയുടെ പ്രയോഗരീതികളെക്കുറിച്ചും അതിനു ഉപാദാനങ്ങളായി വർത്തിക്കുന്ന സാമഗ്രികളെക്കുറിച്ചുമുള്ള അപഗ്രന്ഥമാണ് ചുവർചിത്രകല ഒരു സാങ്കേതിക പഠനം എന്ന ഗ്രന്ഥം.