എല്ലാ ജീവജാലകങ്ങൾക്കും അതിൻ്റെ സ്‌ഥൂലരൂപത്തെ പൊതിഞ്ഞു കൊണ്ട് അഭൗമികമായ ഒരു ആവരണമുണ്ട്. ഓറ (AURA) എന്നാണ് അതിന്റെ ശാസ്ത്രനാമധേയം. എന്നാൽ മനുഷ്യരെ സംബന്ധിച്ചിടത്തോളം ഏഴു ആവരണങ്ങൾ കൂടിയുള്ളതായി പാരാസൈക്കോളജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ ഏഴ് ആവരണങ്ങളിൽ ഒന്നിന് ഈതറിക്ബോഡി (Etheric body) എന്നു പറയുന്നു. ഇത് മനുഷ്യശരീരം നശിച്ചാലും അന്തരീക്ഷത്തിൽ തന്നെ കാണപ്പെടുന്നു. ദുർബലരുടെ ശരീരത്തിൽ അലഞ്ഞു തിരിയുന്ന ഇത്തരം ഈതറിക് ബോഡി കടന്നുകൂടുന്നു. ചിലർ അവർക്ക് ഒരിക്കലും നിശ്ചയം ഇല്ലാത്ത ഭാഷയും വിവരങ്ങളും അബോധാവസ്ഥയിൽ സംസാരിക്കുന്നത് നാം ചിലയിടത്തെങ്കിലും കാണാറുണ്ട്. ടെലിപ്പതിയും പാരാസൈക്കോളജിയുടെ നൂതന വശങ്ങളും ആയുധമാക്കി ശ്രീ കോട്ടയം പുഷ്‌പനാഥ് രചിച്ച നോവലാണ് ഡെഡ്‌ലി ഹാർട്ട്.