നിശ്ചിതം എന്നു കണക്കാക്കാവുന്ന സംഭവങ്ങളുടെ തീർ പ്പാക്കാൻ കഴിയാത്ത കോണുകളാണ് കഥയുടെ മേച്ചിലിടം. അവിടേക്കുള്ള തിരശീല നീക്കി ക്ഷണിക്കുന്നവയാണ് ഈ കഥകൾ. ആ അരങ്ങിൽ എഴുത്തുകാരനും വായന ക്കാരനും ചേർന്നുള്ള നാടകം ആരംഭിക്കുന്നു. അത്രമേൽ ജനാധിപത്യപരമാണ് നകുൽ വി.ജിയുടെ കഥകൾ. - ബി.മുരളി