കലാകാരനും കലാപകാരിയും മനു ഷ്യസ്നേഹിയും വാഗ്മിയും ചിന്ത കനുമാണ് എം. വി. ദേവൻ. മനു ഷ്യനെ സംബന്ധിച്ച വിഷയങ്ങളി ലെല്ലാം അദ്ദേഹത്തിന് അറിവും അഭിപ്രായങ്ങളുമുണ്ട്. തന്റെ മൗലി കമായ ധാരണകൾ ആത്മാർത്ഥത യോടെ പലപ്പോഴും ക്ഷോഭ ത്തോടെ എല്ലുറപ്പുള്ള ഗദ്യത്തിൽ കൊത്തിവയ്ക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ആത്മാർത്ഥതയിൽ നിന്നാണ് ദേവന്റെ ക്ഷോഭവും രൂക്ഷഹാസ്യവും രൂപം പ്രാപിക്കു ന്നത്. ഈ പ്രപഞ്ചത്തിൽ മറ്റൊരു പ്രപഞ്ചം പണിയാനുള്ള മനു ഷ്യന്റെ വൈഭവത്തിന് ഊന്നൽ കൊടുക്കുന്ന തരത്തിലുള്ള വിദ്യാ ഭ്യാസവും പരിശീലനവും പരിപാടി കളും ജീവിതത്തിലേക്ക് വരണം എന്നാണ് അദ്ദേഹം ആഗ്രഹിക്കു ന്നത്. വയലാർ അവാർഡ് നേടിയ “ദേവസ്പന്ദനം' എന്ന തന്റെ കൃതിയോട് തോൾ ചേർന്നു നിൽക്കുന്ന അത്യുദാത്തമായ കൃതി യാണിത്. ദേവന്റെ കവിതയും കഥകളും ഉൾപ്പെടുന്ന കൃതി. ആധുനിക ജീവിതത്തിന്റെ സമസ്യകളെ അഭിമുഖീകരിക്കുന്ന ഈ കൃതി ഗുരുപാരമ്പര്യത്തിന്റെയും നവോത്ഥാനത്തിന്റെയും മൂല്യ ങ്ങളെ പ്രസരിപ്പിക്കുന്നു.