അപരിചിതമായ ഒരന്നത്യം കൊണ്ട് മോഹിപ്പിക്കുന്ന കാവ്യ ഭാഷ കൈമുതലായുള്ള കവിയാണ് വിനയചന്ദ്രൻ. അദ്ദേഹം തന്റെ കവിതയിലൂടെ കാട്ടിത്തരുന്ന പുതിയ ദിശാസൂചികൾ കൂട്ടിവായിക്കാൻ കഴിയുമ്പോൾ അനുവാച കന്റെ മുന്നിൽ വിടരുന്നത് വിസ്മയക്കാഴ്ചകളാണ്. വഴിമാറി നടക്കുന്ന ഒറ്റയാനായ ഈ കവിയുടെ ആത്മസാക്ഷാത്കാരമായ ഏതാനും മനോഹര കവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഒരവിവാഹിതന്റെ സഞ്ചാരക്കുറിപ്പുകൾ, കഥാസരിസഞ്ചയനം, ഒറ്റയ്ക്കിരിക്കുന്ന കൂട്ടുകാരൻ, ദിശാസൂചി നനയുക ഈ മഴ നനയുക, പ്രിയേ വിരഹഹേമന്തമേ.... തുടങ്ങിയ കവിതകൾ നവ്യമായ കാവ്യാനുഭൂതി പ്രദാനം ചെയ്യുന്ന കവിതകളാണ് ഇവയോരോന്നും.